ഗോകുലം കേരളയ്ക്ക് ബ്രസീലിയൻ പരിശീലകൻ

ഗോകുലം കേരള എഫ്.സിയുടെ മുഖ്യ പരിശീലകനായി ബ്രസീലിയൻ കോച്ച് കാർലോസ് എഡ്വാർഡോ പെരേരയെ നിയമിച്ചു. എ.എഫ്.സി പ്രൊ കോച്ചിംഗ് ലൈസൻസുള്ള കാർലോസ് ബ്രസീൽ, ഇന്തോനേഷ്യ, സൗദി അറേബ്യ, തായ്‌ലാൻഡ്, അമേരിക്ക എന്നിവിടങ്ങളിലായി വിവിധ ടീമുകളെ പരിശീലിപ്പിച്ചുണ്ട്. ബ്രസീൽ അണ്ടർ-15, 17 ടീമുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.ഇന്തോനേഷ്യൻ ക്ലബ്ബായ മദുറ യുണൈറ്റഡിൽ നിന്നാണ് പെരേര ഗോകുലത്തിലേക്ക് എത്തുന്നത്. 2009 കോൺഫെഡറേഷൻസ് കപ്പിലും 2010 ലോകകപ്പിലും ദക്ഷിണാഫ്രിക്ക ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.