ദേശീയ ഫെൻസിംഗ് : നാലു മെഡലുകളുമായി കേരളം

ഫെൻസിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്‌എഐ)യുടെ ആഭിമുഖ്യത്തിൽ നാസിക്കിലെ മീനതായ് തക്കറെ സ്റ്റേഡിയത്തിലെ ഡിവിഷണൽ സ്പോർട്സ് കോംപ്ലക്സിൽ നടന്ന 13ാമത് ദേശീയ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മികച്ച നേട്ടം. കേരള പൊലീസ് ഫെൻസിംഗ്  അക്കാഡമിയിലെ വിദ്യാർഥികളാണു മികച്ച നേട്ടം കൊയ്തത്. 

സംസ്ഥാന ഫെന്‍സിംഗ് : കണ്ണൂരിന് ഇരട്ടക്കിരീടം

തൃശ്ശൂര്‍: തൃശ്ശൂര്‍ വി.കെ. എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ജൂനിയര്‍, സീനിയര്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍- സീനിയര്‍ പെണ്‍കുട്ടികളില്‍ കിരീടം നേടി കണ്ണൂര്‍ ജില്ല. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 37 പോയിന്റ് സ്വന്തമാക്കിയാണ് കണ്ണൂര്‍ ജേതാക്കളായത്. ആണ്‍കുട്ടികളില്‍ 28 പോയിന്റ് നേടി വയനാട് ചാമ്പ്യന്‍മാരായി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ കണ്ണൂര്‍ രണ്ടാമതും മലപ്പുറം മൂന്നാമതുമെത്തി. പെണ്‍കുട്ടികളില്‍ വയനാട്, തൃശൂര്‍ ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.