സംസ്ഥാന ഫെന്‍സിംഗ് : കണ്ണൂരിന് ഇരട്ടക്കിരീടം
തൃശ്ശൂര്‍: തൃശ്ശൂര്‍ വി.കെ. എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ജൂനിയര്‍, സീനിയര്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍- സീനിയര്‍ പെണ്‍കുട്ടികളില്‍ കിരീടം നേടി കണ്ണൂര്‍ ജില്ല. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 37 പോയിന്റ് സ്വന്തമാക്കിയാണ് കണ്ണൂര്‍ ജേതാക്കളായത്. ആണ്‍കുട്ടികളില്‍ 28 പോയിന്റ് നേടി വയനാട് ചാമ്പ്യന്‍മാരായി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ കണ്ണൂര്‍ രണ്ടാമതും മലപ്പുറം മൂന്നാമതുമെത്തി. പെണ്‍കുട്ടികളില്‍ വയനാട്, തൃശൂര്‍ ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സീനിയര്‍ പുരുഷന്മാരില്‍ 35 പോയിന്റ് സ്വന്തമാക്കി തൃശൂര്‍ ജേതാക്കളായപ്പോള്‍ കണ്ണൂര്‍,വയനാട് ജില്ലകളാണ് പിന്നില്‍. വനിതകളില്‍ 54 പോയിന്റ് നേടിയാണ് കണ്ണൂര്‍ കിരീടമണിഞ്ഞത്. തൃശൂരും വയനാടും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.






































