ദേശീയ ബധിര ചാമ്പ്യൻഷിപ്പ് :
കേരളം ഓവറോൾ ചാമ്പ്യൻസ്
ദേശീയ ബധിര അത്ലറ്റിക്സ് – സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് മാർച്ച് അവസാനവാരം തിരുവനന്തപുരത്ത് നടന്നു. കേരളം ചാമ്പ്യഷിപ്പിൽ ഓവറാൾ ജേതാക്കളായി. പുരുഷന്മാരുടെ 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് നീന്തൽ മത്സരത്തിൽ മഹാരാഷ്ട്രയുടെ ശ്രേയസ് മധുകർ ചവാൻ ഒന്നാം സ്ഥാനത്തെത്തി. പുരുഷന്മാരുടെ 200 മീറ്റർ ബാക്ക് സ്ട്രോക്ക് മത്സരത്തിൽ ഹരിയാനയുടെ അമൻ ശർമ ഒന്നാമതെത്തി.ജാവലിൻ ത്രോയിൽ ഡൽഹിയുടെ അനുജ് ദഹിയയാണ് ജേതാവായത്. കളക്ടർ അനുകുമാരി, സി.കെ ഹരീന്ദ്രൻ എം.എൽ.എ എന്നിവർ സമ്മാനദാന ചടങ്ങിൽ മുഖ്യാതിഥികളായി.