'വൺ മിനിറ്റ് ടു ഹൂപ്പ് ' ചലഞ്ച്

സംസ്ഥാനതല പ്രതിഭകളെ കണ്ടെത്താനായി ബാസ്ക്കറ്റ്ബാൾ ലീഗ് കേരള ‘വൺ മിനിറ്റ് ടു ഹൂപ്പ്’ സ്കിൽ ചലഞ്ച്  സംഘടിപ്പിച്ചു. തിരുവനന്തപുരത്തായിരുന്നു ആദ്യ ചലഞ്ച്. യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ ഇൻഡോർ ബാസ്ക്കറ്റ്ബോൾ സ്റ്റേഡിയത്തിൽ സ്പോർട്സ് വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. പ്രദീപ് സി.എസ് ഉദ്ഘാടനം ചെയ്തു.   ആലപ്പുഴ,കോട്ടയം,  എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും സ്കിൽ ചലഞ്ച് നടന്നു. സംസ്ഥാനത്തുടനീളം അണ്ടർ-14, അണ്ടർ-19 വിഭാഗങ്ങളിലായി 1,150-ലധികം കായികതാരങ്ങൾ പങ്കെടുത്തു.