രാജസ്ഥാനിൽ നടന്ന ദേശീയ സബ് ജൂനിയർ അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് എട്ടുമെഡലുകൾ. നാലുവീതം വെങ്കലങ്ങളും വെള്ളിയുമാണ് ലഭിച്ചത്.വ്യക്തിഗത ഇനങ്ങളിൽ ഇന്ദ്രാണി എം.മേനോൻ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയപ്പോൾ ശ്രേയ ബിനിൽ രണ്ട് വെള്ളി നേടി. ഗ്രൂപ്പ് രണ്ടിൽ 400 മീറ്റർ,200 മീറ്റർ ഫ്രീ സ്റ്റൈലുകളിലാണ് ഇന്ദ്രാണി വെള്ളി നേടിയത്.100 മീറ്റർ ഫ്രീസ്റ്റൈലിൽ വെങ്കലം ലഭിച്ചു. 50 മീറ്റർ ബാക് സ്ട്രോക്കിലും 100 മീറ്റർ ബാക് സ്ട്രോക്കിലുമാ ണ് ശ്രേയ വെള്ളി നേടിയത്. ഇതോടെ ആറ് ദേശീയ ചാമ്പ്യൻഷിപ്പുകളിൽ നിന്ന് ശ്രേയ 12 മെഡലുകൾ തികച്ചു.
ഗ്രൂപ്പ് രണ്ട് 4-100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലും 4-100 മീറ്റർ മെഡ്ലേ റിലേയിലും ഗ്രൂപ്പ് മൂന്ന് 4-50 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലുമാണ് കേരള താരങ്ങൾ വെങ്കലങ്ങൾ നേടിയത്.