ഫാസ്റ്റ് 5 നെറ്റ്ബാൾ തൃശൂരിൽ നടന്നു

തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ  അഞ്ചാമത്  സംസ്ഥാന ഫാസ്റ്റ് 5 നെറ്റ്ബാൾ ചാമ്പ്യൻഷിപ് മത്സരങ്ങൾ നടന്നു.കായിക യുവജന ക്ഷേമ മന്ത്രി  ഒ.ജെ ജെനീഷ്  മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.     കേരളത്തിലെ നിലവിലുള്ള കായിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും സ്പോർട്സ് കൗൺസിലിൽ ഇപ്പോൾ നിലനിൽക്കുന്ന സാമ്പത്തിക ബുദ്ധി മുട്ടുകൾ മുഖ്യമന്ത്രിയുമായി ആലോചിച്ചു ഫണ്ട്‌ ശേഖരിച്ചു പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും  മന്ത്രി ഉറപ്പു നൽകി 
ചടങ്ങിൽ നെറ്റ്ബാൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌  എസ്. നജുമുദീൻ ആദ്യക്ഷത വഹിച്ചു ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ അഖിൽ അനിരുദ്ധൻ , ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ആർ സുരേഷ് സ്പോർട്സ് കൗൺസിൽ അംഗം സാംബശിവൻ, നെറ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി ശില്പ, സംസ്ഥാന ജോയിന്റ് സെക്രട്ടറി സാബിറ യു.പി, അന്നമ്മ ടൈറ്റസ്, ഗോഡ്സൺ ബാബു , എസ്. ശശിധരൻ നായർ, ജൂഡ് ആന്റണി എന്നിവർ സംസാരിച്ചു . കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 400 ൽ പരം നെറ്റ്ബാൾ കളിക്കാർ ഈ മത്സരങ്ങളിൽ പങ്കെടുത്തു.