സീനിയർ അത്‌ലറ്റിക്സ് മീറ്റ് പാലക്കാട് ജേതാക്കൾ

കൊല്ലത്തെ നവീകരിച്ച ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിൽ പാലക്കാട് ജില്ല 174 പോയിന്റോടെ ഓവറാൾ ചാമ്പ്യന്മാരായി. 156.5 പോയിന്റുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. 122.5 പോയിന്റുമായി കോട്ടയം മൂന്നാം സ്ഥാനത്തും ആതിഥേയരായ കൊല്ലം 85 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമെത്തി. 91 പോയിന്റ് നേടി എറണാകുളം ജില്ലയാണ് വനിതാ വിഭാഗത്തിലെ ചാമ്പ്യൻ. 85 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. പുരുഷ വിഭാഗത്തിൽ 89 പോയിന്റുമായി പാലക്കാട് ചാമ്പ്യന്മാരായി. 66.5 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തെത്തി. മീറ്റിൽ ആകെ 14 റെക്കാഡുകൾ പിറന്നു. ആദ്യ ദിനത്തിൽ എട്ടും രണ്ടാം ദിനത്തിൽ ആറും റെക്കാഡുകളാണ് പിറന്നത്.

റെക്കാഡ് വേട്ടക്കാർ

 ആൻസി സോജൻ(തൃശൂർ) : വനിതാ ലോംഗ്ജമ്പ്  ( 6.38 മീറ്റർ )

നബീൽ സാഹി (പാലക്കാട്) :  പുരുഷ 1500 മീറ്റർ (3 മിനിട്ട് 47സെക്കൻഡ്)

പി.കെ.ജിഷ്ണു പ്രസാദ് (പാലക്കാട്): 100 മീറ്റർ ഓട്ടം (10.42 സെക്കൻഡ്)
സി.അഞ്ജലി (പാലക്കാട്): 100 മീറ്റർ ഹർഡിൽസ് (13.59 സെക്കൻഡ്)
റിൻസ് ജോസഫ് (കോട്ടയം): 400 മീറ്റർ (47.54 സെക്കൻഡ്)
ബിബിൻ ആന്റണി (ഇടുക്കി): ജാവലിൻ ത്രോ (74.12 മീറ്റർ)
ഡോണ മരിയ റോയ് (കോഴിക്കോട്): ഷോട്ട്പുട്ട് (13.36 മീറ്റർ)
പാലക്കാട് ടീം: മിക്സഡ് റിലേ (42.06 സെക്കൻഡ്)

5000 മീറ്റർ ഓട്ടം- റീബ അന്ന ജോർജ് (പാലക്കാട്)- 17 മിനിറ്റ് 32 സെക്കൻഡ്
800 മീറ്റർ ഓട്ടം- സൽമാൻ ഫാറൂഖ് (തിരുവനന്തപുരം)- 1 മിനിറ്റ് 49.94 സെക്കൻഡ്
5000 മീറ്റർ ഓട്ടം- എം.പി.നബീൽ സാഹി (പാലക്കാട്)- 14 മിനിറ്റ് 26.50 സെക്കൻഡ്
110 മീറ്റർ ഹർഡിൽസ്- വി.കെ.മുഹമ്മദ് ലസാൻ (കോഴിക്കോട്)- 14.02 സെക്കൻഡ്
400 മീറ്റർ ഹർഡിൽസ്- എം.പിജാബിർ (മലപ്പുറം)- 50.76 സെക്കൻഡ്
ഡെക്കാത്ത്ലൺ- എസ്.ഗോകുൽ (കൊല്ലം)- 6617 പോയിന്റ്