ബാസ്കറ്റ് ബാൾലീഗ് കേരള : ഗംഭീര വിജയമായി ആദ്യസീസൺ

കേരളത്തിലെ യുവബാസ്കറ്റ് ബാൾ പ്രതിഭകൾക്ക് അരങ്ങൊരുക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എബിസി ബാസ്‌ക്കറ്റ്ബോൾ ലീഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ കേരള ബാസ്‌ക്കറ്റ്ബോൾ അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ച ബാസ്‌ക്കറ്റ്ബോൾ ലീഗ് കേരളയുടെ ( ബി.എൽ. കെ ) പ്രഥമ  സീസണിന്  വിജയകരമാെ കൊടിയിറക്കം. ജൂൺ നാലുമുതൽ 13 വരെ കൊച്ചി റീജിയണൽ സ്പോർട്സ് സെന്റർ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നത്.

   ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അണ്ടർ-14, 19 വിഭാഗങ്ങളിലായി തിരുവനന്തപുരം കാപ്പിറ്റൽസ്, ആലപ്പുഴ ഡോൾഫിൻസ്, കോട്ടയം ബൈസൺസ്, കൊച്ചി സ്റ്റാലിയൻസ്, തൃശൂർ ടസ്കേഴ്സ്, കാലിക്കറ്റ് വാരിയേഴ്സ് എന്നീ ആറ് ഫ്രാഞ്ചൈസി ടീമുകളാണ് ലീഗിൽ മാറ്റുരച്ചത്. 10 ദിവസം നീണ്ടുനിന്ന ടൂർണമെന്റിൽ ആകെ 72 മത്സരങ്ങൾ നടന്നു.കേരളത്തിലെ യുവ ബാസ്‌ക്കറ്റ്ബോൾ ചരിത്രത്തിൽ ആദ്യമായി എല്ലാ മത്സരങ്ങളും അത്യാധുനിക 5-ക്യാമറ സെറ്റപ്പിലൂടെ ലൈവ് കമന്ററിയോടെ ‘Wizsports.ai’ എന്ന വെബ്സൈറ്റിൽ സംപ്രേഷണം ചെയ്തു. അണ്ടർ 19,14 പെൺകുട്ടികളുടെ വിഭാഗത്തിൽ കാലിക്കറ്റ് വാരിയേഴ്സ് ടീമാണ് ജേതാക്കളായത്.  അണ്ടർ 19 പുരുഷ  വിഭാഗത്തിൽ  തൃശൂർ ടസ്കേഴ്സ് ജേതാക്കളായി. അണ്ടർ 14 ബോയ്സ് കിരീടം കോട്ടയം  ബൈസൺസ്  ജേതാക്കളായി.  ആൺകുട്ടികളുടെ ഇരുവിഭാഗങ്ങളിലും റണ്ണേഴ്സ് അപ്പായത്  കാലിക്കറ്റ് വാരിയേഴ്സാണ്.