അൻവിത സച്ചിൻ ഇന്ത്യൻ ടീമിൽ

ഹോംഗ്കോംഗിൽ നടക്കുന്ന ഏഷ്യൻ ട്രാംപോളിൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം അൻവിത സച്ചിൻ ഇടം നേടി. ചെന്നൈയിൽ നടന്ന സെലക്ഷൻ ട്രയൽസിൽ അൻവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സ്പോർട്സ് കൗൺസിൽ കോച്ച് സി.എ അരുണിന്റെ കീഴിലാണ് പരിശീലിക്കുന്നത്.