യൂത്ത് ബാസ്കറ്റ്ബോൾ കാഞ്ഞങ്ങാട്ട്

 കേരള ബാസ്കറ്റ്ബാൾ അസ്സോസിയേഷന്റെ  ആഭിമുഖ്യത്തിലുള്ള സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) മെയ് 6 മുതൽ 10 വരെ പുതുതായി നിർമ്മിച്ച കാഞ്ഞങ്ങാട് ഇൻഡോർ സ്റ്റേഡിയം വേദിയാകും. ഈ വർഷം പുനെയിൽ നടക്കുന്ന ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നാണ് കണ്ടെത്തുന്നത്.