ശ്രീനാരായണഗുരു ഓപ്പൺ യൂണി. കായിക മേള നടന്നു

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ കായിക അത്‌ലറ്റിക് മീറ്റും  ഫുട്ബാൾ  ചാമ്പ്യൻഷിപ്പും നടന്നു.   ഫുട്ബാൾ  കിരീടം മലപ്പുറം ഗവ. മുണ്ടുപറമ്പ കോളേജ് പഠനകേന്ദ്രത്തിന് ലഭിച്ചു. വാശിയേറിയ മത്സരത്തിൽ എസ്.എൻ.ജി.എസ് പട്ടാമ്പിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് മലപ്പുറം ഗവ. മുണ്ടുപറമ്പ കോളേജ് കിരീടത്തിൽ മുത്തമിട്ടത്. സ്‌കോർ 4-3.

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിശ്ചിതസമയത്തും ഇരു ടീമുകൾക്കും ലക്ഷ്യം കണ്ടെത്താനായില്ല. എറണാകുളം മഹാരാജാസ് കോളേജ് പഠനകേന്ദ്രം ടീമാണ് സെക്കൻഡ് റണ്ണറപ്പ്. സ്‌പോർട്‌സ് കമ്മിറ്റി ചെയർമാനും സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. ജി. സുഗുണൻ സമ്മാന ദാനം നിർവഹിച്ചു.