പീറ്റർ ഹാർട്‌ലി ബ്ലാസ്റ്റേഴ്‌സ് അസി. കോച്ച്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ അസിസ്റ്റന്റ് കോച്ചായി പീറ്റർ ഹാർട്‌ലിയെ നിയമിച്ചു. മുൻ പ്രതിരോധ നിര താരമായിരുന്ന ഹാർട്‌ലി, ഇംഗ്ലണ്ടിലും ഇന്ത്യയിലുമുള്ള ദീർഘകാലത്തെ കളിപരിചയവുമായാണ് ബ്ലാസ്റ്റേഴ്‌സിലെ പുതിയ ദൗത്യത്തിനെത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും കളിച്ചിട്ടുള്ള താരമെന്ന നിലയിൽ ഇന്ത്യൻ ഫുട്ബാളിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും നേതൃഗുണവും ടീമിന് ഗുണകരമാകുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.