ഇടവേളയ്ക്ക് ശേഷം ട്രാക്കിൽ ട്രിപ്പിൾ ഗോൾഡടിച്ച് ജിഷ

ഓപ്പൺ യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിൽ  വ്യക്തിഗത ചാമ്പ്യൻപട്ടം നേടിയ ടി.കെ. ജിഷ 20 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ട്രാക്കിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി. 40-55 വയസ് വിഭാഗത്തിലാണ് കാസർകോട് ഗവ. കോളേജ് പഠനകേന്ദ്രത്തിലെ മൂന്നാം വർഷ ബി.എ. സോഷ്യോളജി വിദ്യാർത്ഥിനി മിന്നിയത്. 100 മീറ്റർ, 200 മീറ്റർ ഓട്ടം, ലോംഗ്ജമ്പ് എന്നിവയിൽ സ്വർണ്ണവും വെങ്കലം നേടിയ റിലേ ടീമിലും 42കാരി അംഗമായിരുന്നു. സംസ്ഥാന സ്കൂൾ കായികമേളകളിലും കണ്ണൂർ സർവകലാശാലാ ഇന്റർ കോളേജ് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. നഗരസഭാ ജീവനക്കാരനായ ഭർത്താവും പ്ലസ്ടു വിദ്യാർത്ഥിയായ മകനുമാണ് ജിഷയുടെ കായികയാത്രയിലെ കരുത്ത്.