ലോക ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസ് നീന്തൽ മത്സരത്തിൽ തിളങ്ങി രാജേഷ്

അബുദാബിയിൽ നടന്ന ലോക ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസിലെ നീന്തലിൽ 200 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയും 50 മീറ്റർ ബട്ടർഫ്ലൈയിൽ വെങ്കലവും നേടിയ പിരപ്പൻകോട് സ്വദേശി ആർ. എസ്. രാജേഷ്. ജൂനിയർ തലം മുതൽ ദേശീയ തലത്തിൽ മെഡലുകൾ നേടിയിട്ടുള്ള രാജേഷ് സൈനികനായി വിരമിച്ച ശേഷം എൻ.സി.സി യിൽ ജീവനക്കാരനാണ്. മാസ്റ്റേഴ്സ് നീന്തലിൽ നിരവധി ദേശീയ അന്തർദേശീയ മെഡലുകൾ നേടിയിട്ടുണ്ട്.