ബാസ്കറ്റ്ബാൾ കോച്ച് കെ എസ് നായർക്ക് അന്ത്യാഞ്ജലി
ബാസ്കറ്റ്ബാൾ പരിശീലകനും മുൻ അന്താരാഷ്ട്രകോച്ചും റഫറിയുമായിരുന്ന കെ.എസ് നായർ അന്തരിച്ചു
കേരളാ സ്പോർട്സ് കൗൺസിൽ സ്പോർട്സ് ഡവലപ്മെന്റ് ഓഫീസറുമായിരുന്നു. ആലപ്പുഴ സ്വദേശിയായ കെ.എസ്. നായർ 1990-കളിൽ രാജ്യത്തുടനീളമുള്ള അഖിലേന്ത്യാ ടൂർണമെന്റുകളിൽ റഫറിയായി സ്ഥിരം സാന്നിധ്യമായിരുന്നു. 1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും അദ്ദേഹം കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ റഫറീസ് ബോർഡ് ചെയർമാനായും സേവനമനുഷ്ഠിച്ചു.
എയർ ഫോഴ്സിൽ നിന്ന് വിരമിച്ചശേഷം കേരള സ്പോർട്സ് കൗൺസിലിൽ ബാസ്കറ്റ്ബാൾ പരിശീലകനായി . കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ നിന്ന് ഒരു കൂട്ടം ദേശീയ, അന്തർദേശീയ യൂണിവേഴ്സിറ്റി താരങ്ങളെ സൃഷ്ടിച്ചു. സംസ്ഥാന, യൂണിവേഴ്സിറ്റി ടീമുകളുടെ പരിശീലകനായും പ്രവർത്തിച്ചു.