മൗണ്ടൻ സൈക്ലിംഗിൽ വയനാടൻ കുതിപ്പ്
സുബൈർ ഇളകുളം, സെക്രട്ടറി,
സൈക്ലിംഗ് അസോസിയേഷൻ, വയനാട്
മൗണ്ടൻ സൈക്ലിംഗ് വിഭാഗത്തിൽ കേരളത്തിന് അഭിമാനമാ
2018 ൽ ചുള്ളിയോട് വെച്ച് നടന്ന സമ്മർ കോച്ചിംഗ് ക്യാമ്പിൽ ധാരാളം കുട്ടികൾ പങ്കെടുത്തുയി. ഇതേ വർഷം തന്നെ ജില്ലാതല മൗണ്ടൻ ചാമ്പ്യൻഷിപ്പ് വിപുലമായി സംഘടിപ്പിച്ചു. അതിൽ നിന്ന് യോഗ്യത നേടിയ സൈക്ലിസ്റ്റുകളെ തൊടുപുഴയിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിച്ചു. അപർണ സുരേഷിലൂടെ ആദ്യമായി ഒരു സ്വർണ മെഡൽ വയനാടിന് നേടാൻ കഴിഞ്ഞു. ചാമ്പ്യൻഷിപ്പിൽ വയനാട് മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഇത് കുട്ടികളുടെ ആത്മവിശ്വാസം ഉയർത്തുന്നതിന് കാരണമായി.
സർക്കാർ – ഇതര സംഘടനകളുമായി സംയോജിച്ച് ധാരാളം സൈക്കിൾ റാലികൾ ജില്ലയിൽ ഉടനീളം നടത്തി കുട്ടികളെ സൈക്ലിംഗിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികളും അസോസിയേഷൻ നടത്തുകയുണ്ടായി. 2023 ൽ വയനാട് ആതിഥേയത്വം വഹിച്ച സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായി വയനാട് ചാമ്പ്യൻമാരായി. കഴിഞ്ഞ് നാല് വർഷമായി ഈ ചാമ്പ്യൻപട്ടം നിലനിർത്തുന്നതിനും വയനാടിന് കഴിഞ്ഞു. ഇതു വഴി കൂടുതൽ ദേശീയ താരങ്ങളെ സൃഷ്ടിക്കുന്നതിനും സാധിക്കുകയുണ്ടായി. അതിൽ 2024- 25 , 2025- 26 കാലഘട്ടങ്ങളിൽ പെൺകുട്ടികളുടെ വ്യക്തിഗത വിഭാഗത്തിൽ ഇരട്ട സ്വർണവുമായി വയനാടിന്റെ മൈസ ബക്കർ തിളങ്ങി നിന്നു. 2024 ൽ ഹരിയാനയിൽ വെച്ച് നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ മിക്സഡ് റിലേ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ കേരള ടീമിൽ വയനാട്ടിൽ നിന്നുള്ള കായിക താരങ്ങൾ അംഗങ്ങളായി . ഈ വർഷം അരുണാചൽ പ്രദേശിൽ നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിലും മിക്സഡ് റിലേ വിഭാഗത്തിൽ കേരള ടീം രണ്ടാം സ്ഥാനം നേടിയപ്പോൾ വയനാടിൻ്റെ ജുനൈദ്, അയ്ഫ മെഹറിൻ , സയ്യദ്മുഹമ്മത് മാസിൻ, ജോഷ്ന ജോയി എന്നിവർ പങ്കാളികളായി.
2025 ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി ഈ വിഭാഗത്തിലും കഴിവ് തെളിയിക്കുകയുണ്ടായി.
ട്രാക്ക് സൈക്ലിംഗിൽ വയനാടിന്റെ നിയാ സെബാസ്റ്റ്യൻ വ്യക്തിഗത വിഭാഗത്തിൽ സ്വർണ മെഡലുകൾക്കുടമയാണ്. 2024 ൽ ഡൽഹിയിൽ വെച്ച് നടന്ന ഏഷ്യൻ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിലെ സ്വർണം നേടിയ നിയ ഇതേ വർഷം ചൈനയിൽ വെച്ച് നടന്ന ലോക ജൂനിയർ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയുണ്ടായി. കൂടാതെ ഖേലോ – ഇന്ത്യ , അന്തർ സർവ്വകലാശാല മീറ്റുകളിൽ മെഡലുകൾ നേടിയ താരം കൂടിയാണ് നിയ. ഖേലോ – ഇന്ത്യ, അന്തർ സർവ്വ കലാ മീറ്റുകളിലെ മറ്റൊരു വയനാടൻ സാന്നിദ്ധ്യമാണ് ഡിവിനാ ജോയി .
കുറഞ്ഞ കാലയളവിൽ ധാരാളം സൈക്ലിസ്റ്റുകളെ സംഭാവന ചെയ്യാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തിലാണ് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ.