ജൂനിയർ എൻ.ബി.എ ക്യാമ്പ് സമാപിച്ചു
അണ്ടർ-14 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള എ.സി.ജി ജൂനിയർ NBA 3×3 ദേശീയ ടൂർണമെന്റ് കളമശ്ശേരിയിലെ രാജഗിരി സ്കൂൾ സ്റ്റേഡിയത്തിൽ നടന്നു . ആൺകുട്ടികളിലും പെൺകുട്ടികളിലും മൂന്ന് ടീമുകൾ ദേശീയ ഫൈനലിലേക്ക് യോഗ്യത നേടി.
അവസാന ദിവസം എൻ.ബി.എ ബാസ്കറ്റ്ബോൾ സ്കൂൾ ഇന്ത്യയുടെ ടെക്നിക്കൽ ഡയറക്ടർ പോർച്ചുഗലിൽ നിന്നുള്ള ഫെർണാണ്ടോ ബ്രാസ് പരിശീലന സെഷനുകളിൽ നിന്ന് ഓൾ സ്റ്റാർ ടീമിനെ തെരെഞ്ഞെടുത്തു . അവർ പ്രൊവിഡൻസ് HSS കോഴിക്കോട്, GVHSS, സ്പോർട്സ് ഡിവിഷൻ കണ്ണൂർ, കോട്ടയം ഗിരിദീപം ബഥനി , ലിറ്റിൽ ഫ്ലവർ HSS, കൊരട്ടി എന്നീ ടീമുകൾക്ക് ഒപ്പം ഈ വർഷം ആദ്യം ജൂനിയർ എൻ.ബി.എ 3×3 ദേശീയ ഫൈനൽ കളിക്കാൻ അർഹത നേടി
പെൺകുട്ടികളുടെ വിഭാഗത്തിൽ ടോപ് സ്കോറർകുള്ള അവാർഡ് ശ്വേതിക ഭവീഷ് (പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ) നേടിയപ്പോൾ , ആൺകുട്ടികളുടെ വിഭാഗത്തിൽ ജെയ്ക്ക് മൈക്കിൾ (രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂൾ) അർഹനായി
ടോപ് 2 പോയിന്റർ അവാർഡ് പെൺകുട്ടികളുടെ വിഭാഗത്തിൽ ദ്രുവ കെ (പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്),കരസ്ഥമാക്കിയപ്പോൾ ആൺകുട്ടികളുടെ വിഭാഗത്തിൽ ജെയ്ക്ക് മൈക്കിൾ (രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂൾ) കരസ്ഥമാക്കി
ആൾസ്റ്റാർ ടീം
പെൺകുട്ടികൾ : ജോവിന ടിനു – രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂൾ, ദിയ രാധാകൃഷ്ണൻ കെ – സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ആൻറോസ് ജിജോ – സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ശ്വേതിക ഭവീഷ് – പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ
ആൺകുട്ടികൾ : ഇവാൻ ജോൺ – ജ്യോതി നികേതൻ,മാധവ് കൃഷ്ണ എം.എം – ടി.എസ്.ഡി കുന്നംകുളം ആൺകുട്ടികൾ, ജെയ്ക് മൈക്കിൾ എലഞ്ചിക്കൽ – രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂൾ, ആധി ജി നായർ – സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ.