ദേശീയ ബാസ്കറ്റ്ബാൾ : കേരള വനിതകൾക്ക് വെള്ളി

ദേശീയ സീനിയർ ബാസ്കറ്റ്ബാൾ വനിതാ വിഭാഗത്തിൽ കേരളത്തിനു വെള്ളി. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ റെയിൽവേയോട് കേരള വനിതകൾ പൊരുതി തോറ്റു .സ്കോർ 75–66. ആദ്യ പാദത്തിൽ 24–24ന് തുല്യത പാലിച്ച കേരളം അവസാനം വരെ കനത്ത പോരാട്ടമാണ് കാഴ്ചവച്ചത്. 26 പോയിന്റുകൾ നേടിയ ആർ.ശ്രീകല കേരളത്തിന്റെ ടോപ് സ്കോററായി. പുരുഷ വിഭാഗത്തിലും ഇന്ത്യൻ റെയിൽവേയ്ക്കാണ് കിരീടം. ഫൈനലിൽ ആതിഥേയരായ തമിഴ്നാടിനെയാണ് പരാജയപ്പെടുത്തിയത് (77–69). പുരുഷ വിഭാഗത്തിൽ തെലങ്കാനയെ തോൽപിച്ച് കേരളം ഏഴാം സ്ഥാനം നേടി (78-53).