മെജോ മെമ്മോറിയൽ ആക്സിലേറ്റേഴ്സ് കപ്പ് ഹോക്കി

ഡിസംബർ 27 മുതൽ 29 വരെ കൊല്ലം ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ആറാമത് മെജോ മെമ്മോറിയൽ ആക്സിലേറ്റേഴ്സ് കപ്പ് ഹോക്കി ടൂർണമെന്റിൽ ഡി.വൈ.ഇസ് ബാംഗ്ലൂർ ജേതാക്കളായി. ഫൈനലിൽ ആക്സിലേറ്റേഴ്സ് ഹോക്കി ക്ലബ്ബിനെ 4-2ന് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യൻമാർ കപ്പ് നിലനിർത്തിയത്.  ലൂസേഴ്സ് ഫൈനലിൽ ധ്യാൻചന്ദ് ഹോക്കി ക്ലബ്ബിനെ കീഴടക്കി ഐ.ഒ.ബി ചെന്നൈ മൂന്നാം സ്ഥാനത്തെത്തി .

    രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഹോക്കി താരങ്ങൾ അണിനിരന്ന 12 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.  ഡി.വൈ.ഇ.എസ് ബാംഗ്ലൂർ,  കൊച്ചിൻ ഹോക്കി അക്കാാഡമി , ധ്യാൻ ചന്ദ് ഹോക്കി ക്ലബ്, ആക്സിലറ്റേഴ്സ് എന്നീ ടീമുകൾ നേരിട്ട് ക്വാർട്ടർഫൈനലിൽ എത്തിയിരുന്നു. ലീഗ് റൗണ്ടിൽ നിന്ന് വിജയിച്ചെത്തിയ ഐ.ഒ.ബി,എസ്.ഡി.എ.ടി, പട്ടാഭിറാം, ഗാന്ധാര എന്നീ ടീമുകളുമായുള്ള ക്വാർട്ടർ പോരാട്ടത്തിനൊടുവിലാണ് സെമി മത്സരവും കടന്ന് ഡി.വൈ.ഇ.എസ് കപ്പുയർത്തിയത്. കൊല്ലം മേയർ എ കെ ഹഫീസ് വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. കേരള ഹോക്കി ജനറൽ സെക്രട്ടറി സി ടി സോജി  മുഖ്യാതിഥിയായി .