ജിമ്മി ജോർജ് അവാർഡ് എൽദോസ് പോളിന് സമ്മാനിച്ചു
കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 37-ാമത് ജിമ്മി ജോർജ് അവാർഡ് ട്രിപ്പിൾ ജമ്പ് താരം എൽദോസ് പോൾ ഏറ്റുവാങ്ങി. ജിമ്മി ജോർജ് സ്പോർട്സ് അക്കാഡമിയിൽ നടന്ന ചടങ്ങിൽ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് എൽദോസ് പോളിന് അവാർഡ് കൈമാറി. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. ജിമ്മി ജോർജ് അവാർഡ് കമ്മിറ്റി ചെയർമാൻ ജോസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.സെൻ്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറിയിൽ, കേണൽ പ്രേം വീർ സിംഗ് നാഗ്ര, വി. നൗഷാദ്, എ.വി. സതീഷ്കുമാർ, പേരാവൂർ ഡി. വൈ. എസ്. പി കെ. വി. പ്രമോദൻ, മുൻ ഇന്ത്യൻ വോളി ബോൾ ടീം ക്യാപ്ടൻ ജോബി ജോസഫ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് തുടങ്ങിയവർ സംസാരിച്ചു.