സ്‌കൂൾ നാഷണൽ ബാസ്കറ്റ്ബാൾ : കേരളം അണ്ടർ 14 ജേതാക്കൾ
മധ്യപ്രദേശിൽ നടന്ന 69-ാമത് ദേശീയ സ്‌കൂൾ ഗെയിംസിന്റെ ഫൈനലിൽ കേരള അണ്ടർ 14 ഗേൾസ് എസ്.ജി.എഫ്.ഐ സ്‌കൂൾസ് ടീം മഹാരാഷ്ട്രയെ 46-25ന് തോൽപ്പിച്ച് ചരിത്രം സൃഷ്ടിച്ചു. സെമി ഫൈനലിൽ ശക്തരായ തമിഴ്‌നാട് ടീമിനെ 67–52 എന്ന സ്കോറിന് തോൽപ്പിച്ച് കൊണ്ടാണ് കേരള ടീം ഫൈനലിൽ കടന്നത്
കേരളത്തിന് വേണ്ടി അക്ഷര കെ 18 പോയിന്റുമായി ടോപ് സ്‌കോററായി. ലക്ഷ്മി ടി 13 ഉം അന്ന മറിയം രതീഷ് 8 ഉം , അലീന അൽഫോൺസ് എയ്ഞ്ചൽ 6 ഉം പോയിന്റുകൾ നേടി.
കേരള ടീം : ലക്ഷ്മി ടി, അലീന അൽഫോൺസ് ഏയ്ഞ്ചൽ, അക്ഷര കെ, ധ്രുവ കെ (പ്രൊവിഡൻസ്, എച്ച്എസ്എസ് കോഴിക്കോട്) , അന്ന മറിയം രതീഷ്, ജസ്റ്റീന ജോസഫ് (മൗണ്ട് കാർമ്മൽ എച്ച്എസ്എസ്, കോട്ടയം) ദക്ഷിണ ആർ, പൂജ ബൈജു (സെന്റ് ആന്റണീസ് ആലപ്പുഴ) ,ബ്രിസ ബിജു,ദിയ രാധാകൃഷ്ണൻ (സെന്റ് തെരേസാസ്, എറണാകുളം) മെലിസ സഖറിയ (സിൽവർ ഹിൽ എച്ച്എസ്എസ്, കോഴിക്കോട്) നൈസ ഫാത്തിമ (എസ്എംവിഎച്ച്എസ്എസ്, മലപ്പുറം)
കോച്ച് : അതുൽ കൃഷ്ണൻ (കോഴിക്കോട് ) മാനേജർ : അമല ജോൺ (സെന്റ് മേരീസ്എച്ച് എസ് എസ് ,എടൂർ ,കണ്ണൂർ)