തെളിഞ്ഞുനിന്ന സംഘാടന മികവ്
സംസ്ഥാന സ്കൂൾ കായികമേള ആദ്യമാ
തിരുവനന്തപുരത്ത് കായികമേള നടത്
പൊതുവിതരണ വകുപ്പുമന്ത്രി ജി.
പൊതുവിദ്യാഭ്യാസവകുപ്പ് പ്രി
കേരളവും സ്കൂൾ കായികമേളയും രാജ്യത്തിന് മാതൃക : ഗവർണർ
സമൂഹത്തെയും ജനങ്ങളെയും മികച്ച രീതിയിൽ മുന്നോട്ടു നയിക്കുന്ന കേരളം രാജ്യത്തിന് മികച്ച മാതൃകയാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സംസ്ഥാന കായികമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം എങ്ങനെ മുന്നോട്ടു പോകുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ കായിക മേള. വിദ്യാഭ്യാസവും സ്പോർട്സും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്നതുകൊണ്ടാണ് ഇന്ന് ഇവിടെ എല്ലാവരെയും ഒരുമിച്ചു കാണാൻ കഴിയുന്നത്. ഞാൻ മെഡൽ നേടി എന്നല്ല, സമൂഹത്തിനു വേണ്ടി മെഡൽ നേടി എന്ന് മറ്റു സംസ്ഥാനങ്ങളെക്കൂടി കാണിച്ചുകൊടുക്കുകയാണ് കേരളം. ഇത്രയും മനോഹരമായ ഒരു സംസ്ഥാനത്ത് ഗവർണറായി ഇരിക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു വിദ്യാർത്ഥി ഒരു കായിക ഇനമെങ്കിലും പഠിക്കണം : മന്ത്രി
പൊതുവിദ്യാഭ്യാസ രംഗത്ത് ഒരു വിദ്യാർഥി ഒരു കായിക ഇനം എങ്കിലും പഠിക്കണം എന്ന നിർദേശം നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി സമാപന സമ്മേളനത്തിൽ പറഞ്ഞു. ആദ്യവർഷം അതിന്റെ 25 ശതമാനമെങ്കിലും വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമം നടത്തും. പരിശീലനത്തിനും മത്സരത്തിനും ഉപകരണങ്ങൾ ഇല്ലാതെ വിഷമിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് അവ ലഭ്യമാക്കും. സന്മനസുള്ളവരുടെ സഹായത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരിച്ചാകും കുട്ടികൾക്ക് ഉപകരണങ്ങൾ വാങ്ങി നൽകുക. വിദ്യഭ്യാസ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച കായിക താരങ്ങളുടെ സേവനം വിദ്യാർഥികൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ആലോചിക്കും. ദേശീയതലത്തിൽ മത്സരത്തിന് പോകുന്നവരുടെ അലവൻസ് വർധിപ്പിക്കുന്നതിന് ആവശ്യമായ തീരുമാനം എടുക്കും. നേരത്തെ ഇന്ത്യൻ റെയിൽവേ കായികതാരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ സൗജന്യ ടിക്കറ്റ് അനുവദിച്ചിരുന്നു. അത് നിർത്തി വച്ചിരിക്കുകയാണ്. കായിക താരങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് ആവശ്യപ്പെടും. കായികരംഗത്ത് എല്ലാവിധത്തിലുമുള്ള പ്രോത്സാഹനങ്ങളും സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ ജി ആർ അനിൽ, വീണ ജോർജ്, പി.എ മുഹമ്മദ് റിയാസ് , എം.എൽ.എമാരായ ആന്റണി രാജു, വി ജോയ്, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ സമാപനച്ചടങ്ങിൽ പങ്
ഒളിമ്പിക്സിലേക്കുള്ള യാത്രയുടെ തുടക്കമാകട്ടെ:പി. ആർ ശ്രീജേഷ്
സംസ്ഥാന സ്കൂൾ കായിക മേളയിലെ മെഡൽനേട്ടം ഓരോ താരങ്ങളുടെയും ഒളിമ്പിക്സിലേക്കുള്ള യാത്രയുടെ തുടക്കമാകട്ടെ എന്ന് ഒളിമ്പ്യൻ പി ആർ ശ്രീജേഷ്. സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറ ഏറെ താൽപ്പര്യത്തോടെയാണ് സ്പോർട്സിനെ കാണുന്നത്. അതിൽ വളരെയേറെ സന്തോഷമുണ്ട്. തോറ്റു പോയ ആരും വിഷമിക്കേണ്ട. ഞാൻ ഒളിമ്പിക്സിൽ ആദ്യ രണ്ടു തവണയും തോൽക്കുകയാണുണ്ടായത്. അതിനുശേഷം മൂന്നാമത്തേതിലും നാലാമത്തേതിലുമാണ് മെഡൽ ലഭിച്ചത്. തോറ്റവർക്ക് ജയിക്കാൻ ഇനിയും അവസരമുണ്ട്. – പി ആർ ശ്രീജേഷ് പറഞ്ഞു.
50 പൊൻതാരങ്ങൾക്ക് വീട് നൽകാൻ വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണം നേടിയ പാവപ്പെട്ട 50 കുട്ടികൾക്ക് പൊതു വിദ്യാഭ്യാസവകുപ്പ് വീടുവച്ചുനൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. മേളയിൽ മെഡൽ നേടിയ പലരുടെയും സാമ്പത്തിക വിഷമതകളും വീടിന്റെ അവസ്ഥയും നേരിട്ടറിഞ്ഞതിനാലാണ് പദ്ധതി ആവിഷ്കരിച്ചതെന്നും മന്ത്രി പറഞ്ഞു. 50 വീടുകൾ പദ്ധതിക്ക് വിവിധ സംഘടനകളുടെ സഹകരണം തേടിയിട്ടുണ്ട്.
പദ്ധതിയിൽ വീട് വച്ചു നൽകാൻ താത്പര്യമുള്ളവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാം. സ്കൂളുകളിൽ കുട്ടികൾക്ക് കായികപരിശീലനത്തിന് യഥാസമയം പണം ലഭ്യമാക്കുന്ന രീതിയിൽ സ്പോർട്സ് മാനുവൽ പരിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം മേളയിൽ സ്വർണം നേടിയ ഇടുക്കി സ്വദേശി ദേവപ്രിയയ്ക്ക് സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയും, കോഴിക്കോട് സ്വദേശി ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്കൗട്ട്സ് ആൻഡ് ഗൈഡ്സും വീട് നിർമ്മിച്ചുനൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസമന്ത്രിയെ അഭിനന്ദിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ
സംസ്ഥാന കായിക മേളയിൽ സ്വർണം നേടിയ അർഹരായ 50 കായികതാരങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുവാനുള്ള വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ തീരുമാനത്തെ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. വി. സുനിൽ കുമാർ അഭിനന്ദിച്ചു.സംസ്ഥാനത്തെ കായിക പ്രതിഭകളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്ക സ്ഥിതിയിലുള്ളവരാണെന്നും, ഈ തീരുമാനം അവരുടെ ജീവിതത്തിന് ഉറച്ച അടിത്തറയും സുരക്ഷിതമായ ഭാവിയും ഒരുക്കുമെന്നും സുനിൽ കുമാർ പറഞ്ഞു.കൂടുതൽ കുട്ടികൾക്ക് ആത്
Thiruvananthapuram reigns supreme! Overall champions of Kerala School Olympics 2025 💪🏽🏆 Kerala state school sports meet 2025
Thrissur's spirit shines bright! Runners-up in Kerala School Olympics 2025 💪🏽👊 Kerala state school sports meet 2025
Kannur's pride! Second runners-up finish in Kerala School Olympics 2025 🌟👊 Kerala state school sports meet 2025
What a week it was! 🤩 The Kerala School Sports Meet 2025, held from October 21st to 28th, was a spectacular celebration of sports, talent, and teamwork. 🏆👏 We were thrilled to have Kerala Governor and renowned Olympian, P R Sreejesh, along with other ministers, presenting the trophies to the winners. Heartfelt congratulations to all the champions! 🏆👏