കാസർകോട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ പ്രവർത്തനം ഇനി മുതൽ കൂടുതൽ ക്രിയാത്മകമാകും. ഇതിനായി ഒരുക്കിയ ഓഫീസ് സൗകര്യം പ്രവർത്തനം തുടങ്ങി. കാഞ്ഞങ്ങാട് പുതിയകോട്ടയിൽ സജ്ജമാക്കിയ ഓഫീസ് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാസർകോട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളും കായികരംഗത്തെ പ്രമുഖരും പങ്കെടുത്തു.