കോഴിക്കോട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ജനറൽ ബോഡി യോഗവും ഒളിമ്പിക് ഭവൻ ഉദ്ഘാടനവും നടന്നു. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കോഴിക്കോട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ.ടി ജോസഫ് അദ്ധ്യക്ഷനായിരുന്നു. കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻ നായർ മുഖ്യാതിഥിയായി. കോഴിക്കോട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി സത്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.നിഖിൽ, വൈസ് പ്രസഡന്റ് റോയ് ജോൺ.വി, എക്സിക്യൂട്ടീവ് മെമ്പർ ഷാജേഷ് കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി.പി ദാസൻ ആശംസകൾ നേർന്നു.സംസ്ഥാന ബാസ്കറ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി സി.ശശിധരൻ,കോഴിക്കോട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ ട്രഷറർ ഡോ. ആരിഫ് സി.പി എന്നിവർ സംസാരിച്ചു.