എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ 2025-2029 വർഷ കാലയളവിലേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. ആഗസ്റ്റ് 25ന് എറണാകുളം രവിപുരം മെഴ്സി ഹോട്ടലിൽ നടന്ന ജില്ലാ അസോസിയേഷൻ ജനറൽ കൗൺസിൽ യോഗത്തിൽ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിലാണ് ഭാരവാഹികൾ സ്ഥാനമേറ്റത്.