മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് വി.സുനിൽ കുമാർ

മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലെ വസതിയിൽ സന്ദർശിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ. ബിഹാറിൽ നടന്ന ഏഷ്യാകപ്പ് ഹോക്കി ടൂർണമെന്റിനെത്തിയ ഹോക്കി ഇന്ത്യ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കൂടിയായ വി.സുനിൽ കുമാർ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഗവർണർക്ക് സമ്മാനിച്ചു. കേരള ഗവർണർ എന്ന നിലയിൽ കേരള ഒളിമ്പിക് അസോസിയേഷന് നൽകിയ പിന്തുണയ്ക്കും മാർഗനിർദ്ദേശങ്ങൾക്കും സുനിൽ കുമാർ മുഹമ്മദ് ആരിഫ് ഖാന് നന്ദി അറിയിച്ചു.കേരളത്തിലെ കായിക പ്രവർത്തനങ്ങളെക്കുറിച്ചും ഒളിമ്പിക് അസോസിയേഷന്റെ ഭാവി പ്രവർത്തനങ്ങളെപ്പറ്റിയും മുൻ ഗവർണർ ആരാഞ്ഞു. ഒളിമ്പിക് അസോസിയേഷന്റെ മുന്നോട്ടുള്ള യാത്ര മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായിരിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.