പ്രേം നസീർ സുഹൃദ് സമിതി ആദരിച്ചു

കായിക സംഘാടനരംഗത്തെ മികവിന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാറിനെ പ്രേം നസീർ സുഹൃദ് സമിതി ആദരിച്ചു. ചലച്ചിത്രതാരം അലൻസിയർ സുനിൽ കുമാറിന് പ്രേം നസീർ സുഹൃദ് സമിതിയുടെ ഉപഹാരം സമ്മാനിച്ചു. ഹസൻ മരയ്ക്കാർ ഹാളിൽ നടന്ന ചടങ്ങിൽ എസ്. സന്തോഷ്, മായാ ശ്രീകുമാർ,തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ,എം.കെ സൈനുൽ ആബ്ദീൻ,ഡോ. വാഴമുട്ടം ചന്ദ്രബാബു, ഡോ.ഷാനവാസ്, വില്ലെറ്റ് കൊറേയ തുടങ്ങിയവർ പങ്കെടുത്തു.