ഡോൺ ബോസ്കോ ടേബിൾ ടെന്നീസ് :
ജെയ്ക്കും ടിഷയും ജേതാക്കൾ
ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ നടന്ന 32-ാമത് ഡോൺ ബോസ്കോ ആൾ കേരള ഓപ്പൺ റാങ്കിംഗ് ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ തൃശൂരിന്റെ ജെയ്ക്ക് ആൻസൽ ജോണും വനിതാവിഭാഗത്തിൽ ടിഷയും ജേതാക്കളായി.ഫൈനലിൽ ജെയ്ക്ക് കോഴിക്കോടിന്റെ ജുബേർഖാനെയും ടിഷ ആലപ്പുഴയുടെ മരിയ സിസിലി ജോയിയെയുമാണ് തോൽപ്പിച്ചത്.