ഇന്റർനാഷണൽ ബാസ്കറ്റ്ബാൾ ഫെഡറേഷൻ (ഫിബ) കമ്മീഷണറായി മലയാളിയായ ഡോ. പ്രിൻസ് കെ. മറ്റത്തെ നിയമിച്ചു. 2027 വരെയാണ് നിയമനം. തമിഴ്നാടിന്റെ വി.പി. ധനപാൽ , കർണാടകയുടെ ബി. ശ്രീധർ എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള മറ്റ് കമ്മിഷണർമാർ.തൊടുപുഴ സ്വദേശിയായ ഡോ. പ്രിൻസ്, ഇടുക്കി ജില്ലയിലെ മുട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അസിസ്റ്റന്റ് സർജനും മെഡിക്കൽ ഓഫീസറുമായി ജോലി ചെയ്യുന്നു. തൊടുപുഴ അൽ അസ്ഹർ ഡെന്റൽ കോളേജിലെ പീഡോഡോണ്ടിക്‌സ് മേധാവി പ്രൊഫ. ഡോ. ബിജിമോൾ ജോസാണ് ഭാര്യ. മക്കൾ: ആമി റോസ് മറ്റം, ജോവാൻ മേരി മറ്റം.