അക്വാട്ടിക്ചാമ്പ്യൻഷിപ്പ് : എറണാകുളം,
തിരുവനന്തപുരം ജേതാക്കൾ
പിരപ്പൻകോട് രാജ്യാന്തര നീന്തൽ സമുച്ചയത്തിൽ വച്ചു നടന്ന സംസ്ഥാന ജൂനിയർ , സബ്ജൂനിയർ അക്വാട്ടിക്ചാമ്പ്യൻഷിപ്പിൽ എറണാകുളവും തിരുവനന്തപുരവും ജേതാക്കളായി. കേരള അക്വാട്ടിക് അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ എറണാകുളവും സബ്ജൂനിയർ വിഭാഗത്തിൽ തിരുവനന്തപുരവും ഓവറോൾ കിരീടം സ്വന്തമാക്കി. സബ് ജൂനിയറിൽ എറണാകുളവും തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ജൂനിയറിൽ തിരുവനന്തപുരത്തിന് രണ്ടാം സ്ഥാനവും തൃശൂരിന് മൂന്നാം സ്ഥാനവും ലഭിച്ചു. പെൺകുട്ടികളിൽ ആർദ്ര എസും ആൺകുട്ടികളിൽ ശ്രീഹരി ബിയും വ്യക്തിഗത ചാമ്പ്യന്മാരായി.മികച്ച വാട്ടർ പോളോ താരങ്ങളായി ആർദ്രയേയും ഇർഫാൻ മുഹമ്മദിനെയും തിരഞ്ഞെടുത്തു.