കേന്ദ്ര കായിക സഹമന്ത്രി രക്ഷാ നിഖിൽ ഖഡ്സെ തിരുവനന്തപുരത്ത്

കേന്ദ്ര കായികസഹമന്ത്രി രക്ഷാ നിഖിൽ ഖഡ്സെ സംസ്ഥാനത്തെ കായിക വികസന പദ്ധതികൾ വിലയിരുത്താനായി തലസ്ഥാനത്തെത്തി. കാര്യവട്ടം സായ് എൽ.എൻ.സി.പി.ഇ സന്ദർശിച്ച ക്യാമ്പസിലെ പുതിയ മെഡിക്കൽ സെന്റർ കെട്ടിടം ഉദ്ഘാടനം ചെയ്ത മന്ത്രി എസ്. ഗോപിനാഥ്,സജി തോമസ്,ഓമന കുമാരി എന്നിവരെയും ദേശീയ അന്തർദേശീയ തലങ്ങളിൽ മികവ് പുലർത്തിയ നാഷണൽ സെന്റർ ഒഫ് എക്സലൻസിലെ കായികതാരങ്ങളെയും മന്ത്രി ആദരിച്ചു.

ജിസ്ന മാത്യു, ശുഭ വെങ്കിടേശൻ, രഞ്ജിത,നിത്യാ ഗന്ധേ, അഭിനയ രാജരാജൻ, സ്നേഹ എസ്.എസ്,റിൻസ് ജോസഫ്, മനു ടി.എസ്.,നിറൈമതി തുടങ്ങിയ അത്‌ലറ്റിക്സ് താരങ്ങളും ഏഷ്യൻ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ താരങ്ങളും വോളിബാൾ താരങ്ങളും പാരാ-തായ്ക്കൊണ്ടോയിൽ അന്താരാഷ്ട്ര മത്സരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ട ലവ് ഗോച്ചറും ചടങ്ങിൽ ആദരിക്കപ്പെട്ടു. എൽ.എൻ.സി.പി.ഇ പ്രിൻസിപ്പാളും റീജിയണൽ ഡയറക്ടറുമായ ഡോ. ജി. കിഷോർ, സായ് ഡയറക്ടർമാരായ സി. ദണ്ഡപാണി,രവി എൻ. എസ് എന്നിവർ സംസാരിച്ചു.

പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുടെ ഭാഗമായി എൽ.എൻ.സി.പി.ഇ ക്യാമ്പസിൽ മന്ത്രിയുടെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടു. തായ്ക്കൊണ്ടോ , കളരിപ്പയറ്റ്, യോഗ, തുടങ്ങിയ വിവിധ കായികവിഭാഗങ്ങളിലെ പ്രകടനങ്ങളും എക്‌സിബിഷൻ വോളിബോൾ മത്സരവും മന്ത്രി വീക്ഷിച്ചു. തുടർന്ന് കായികതാരങ്ങളും പരിശീലകരുമായി സംവദിച്ച മന്ത്രി കവടിയാറിലെ ഗോൾഫ് അക്കാഡമിയും സന്ദർശിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് മന്ത്രി മടങ്ങിയത്.

Landmark moment at SAI LNCPE Trivandrum! 🏥🏅 Hon'ble Minister Smt. Raksha Nikhil Khadse inaugurates state-of-the-art Medical Centre! 💊🏥 Elevating athlete care & performance to new heights! 🏆💪

Honouring Excellence! 🏆👏 Hon'ble Minister Smt. Raksha Nikhil Khadse felicitates sports icons & rising stars at SAI LNCPE Trivandrum! 🌟 Sports Icons: - S Gopinath IPS (Retd.) - Saji Thomas - Omana Kumari Rising Stars: - Subha Venkatesan, Jisna Mathew, Kunja Ranjitha – Gold in 4x400m Relay at the 26th Asian Athletics Championship 2025 - Nithya Gandhe, Abina Rajarajan, Sneha SS – Silver in 4x100m Relay - Rince Joseph, Manu TS – Silver in Men’s 4x400m Relay - Niraimathi J – Bronze in Cycling at the Asian Track Cycling Championship. A moment of pride & celebration! 🎉

Honourable Meeting! 🌟 Kerala Olympic Association President V Sunil Kumar, Vice President SN Raghuchandran Nair, and Secretary General S Rajiv met with Smt. Raksha Nikhil Khadse, Hon'ble Minister of State for Youth Affairs & Sports, Government of India, at SAI LNCPE Trivandrum. 📚💡 The team briefed the Minister about the association's initiatives in developing sports in Kerala and presented her with a token of appreciation. 🎁👏 A great opportunity to discuss the future of sports in our state and work together towards excellence! 🏅💪

Sneak peek into an unforgettable day! 📸 Capturing moments from Hon'ble Minister Smt. Raksha Nikhil Khadse's visit to SAI LNCPE Trivandrum! 🏥🏅 Inauguration of our state-of-the-art Medical Centre, felicitation ceremony for sports icons & rising stars, and a commitment to athlete wellness & excellence! 💊🏥🏆