കേരള ക്രിക്കറ്റ് അസോസിയേഷന്റെ എൻ.എസ്.കെ ട്വന്റി-20 ടൂർണ്ണമെന്റിൽ എറണാകുളം ജില്ല ചാമ്പ്യന്മാർ. ഫൈനലിൽ കംബൈൻഡ് ഡിസ്ട്രിക്ട്സിനെ ഒൻപത് വിക്കറ്റിനാണ് എറണാകുളം തോല്പിച്ചത്. മഴയെ തുടർന്ന് വി.ജെ.ഡി നിയമപ്രകാരമാണ് വിജയികളെ നിശ്ചയിച്ചത്. പത്ത് പന്തുകളിൽ 39 റൺസുമായി പുറത്താകാതെ നിന്ന എറണാകുളത്തിന്റെ കെ.ആർ രോഹിതാണ് മാൻ ഒഫ് ദ മാച്ച്. കംബൈൻഡ് ഡിസ്ട്രിക്ട്സിന്റെ പതിനാറുകാരൻ ബാറ്റർ മാനവ് കൃഷ്ണയാണ് പ്രോമിസിംഗ് യംഗ് സ്റ്റാർ. തിരുവനന്തപുരത്തിന്റെ അഭിഷേക് .ജെ.നായർ ടൂർണ്ണമെന്റിലെ മികച്ച ബാറ്ററായും എറണാകുളത്തിന്റെ വി അജിത്ത് മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. തൃശൂരിന്റെ എൻ.എം ഷറഫുദ്ദീനാണ് പ്ളേയർ ഒഫ് ദ ടൂർണമെന്റ്.