എൽ.എൻ.സി.പി.ഇയിൽ കായിക താരങ്ങൾക്ക് ആദരം

ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, തായ്‌വാൻ അത്‌ലറ്റിക്സ് ഓപ്പൺ, ലോക പാരാ അത്‌റ്റിക്സ് ഗ്രാൻഡ് പ്രിക്സ് എന്നീ മത്സരങ്ങളിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ എൽ.എൻ.സി.പിയിലെ  കായികതാരങ്ങളെ ആദരിച്ചു. 
  കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

  ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ SAI NCOE തിരുവനന്തപുരത്ത് നിന്നുള്ള 17 അത്‌ലറ്റുകൾ 5 ഇനങ്ങളിലായി മെഡലുകൾ നേടി. 7 അത്‌ലറ്റുകൾ തായ്‌വാൻ ഓപ്പണിൽ മെഡലുകൾ നേടി.   2 അത‌്‌ലറ്റുകൾ  വേൾഡ് പാരാ അത്‌ലറ്റിക്സ് ഗ്രാൻഡ് പ്രിക്സിൽ മെഡൽ നേടി. സന്തോഷ് കുമാർ തമിഴരശൻ, രൂപാൽ ചൗധരി, വിശാൽ തെന്നരസു കായൽവിഴി, ശുഭ വെങ്കിടേശൻ,ജിസ്ന മാത്യു, രജിത കുഞ്ച, ജയ് കുമാർ, ധർമ്മവീർ ചൗധരി, മനു തെക്കിനാലിൽ സജി, ശ്രബനി നന്ദ, എസ്.എസ്. സ്നേഹ, ബിനയ രാജരാജൻ, നിത്യഗന്ധേ,അബിന രാജരാജൻ, മുഹമ്മദ് ബേസിൽ,ഭാവിക് കുമാർ ഭർവാഡ് എന്നിവരെയാണ് ആദരിച്ചത്.സായി എൽ.എൻ.സി.പി.ഇ ഡയറക്ടർ ശ്രീ എൻ.എസ്. രവി, ഇന്ത്യൻ അത്‌ലറ്റിക്സ് ചീഫ് കോച്ച് ശ്രീ രാധാകൃഷ്ണൻ നായർ,എൽ.എൻ.സി.പി.ഇ പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ. ജി. കിഷോർ,പത്മിനി തോമസ്,എസ്. ഗോപിനാഥ്,ഡോ. പ്രദീപ് സി.എസ്,ശ്രീശങ്കർ മുരളി,  രാജ്മോഹൻ എം.കെ. തുടങ്ങിയവർ പങ്കെടുത്തു.