സംസ്ഥാന അക്വാട്ടിക് ചാമ്പ്യൻഷിപ്പ് : തിരുവനന്തപുരം ചാമ്പ്യൻമാർ

കേരള അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ അക്വാട്ടിക് അസോസിയേഷൻ സംഘടിപ്പിച്ച 72-മത് സംസ്ഥാന അക്വാട്ടിക് ചാമ്പ്യൻഷിപ്പ് മെയ്‌ 30,31 തീയതികളിൽ പാലാ സെന്റ് തോമസ് കോളേജ് സ്വിമ്മിംഗ് പൂളിൽ നടന്നു. സംസ്ഥാനത്തെ 14 ജില്ലകളെയും പ്രതിനിധീകരിച്ച് 300 ൽ പരം പരുഷന്മാരും, സ്ത്രീകളും നീന്തൽ- വാട്ടർപോളോ മത്സരങ്ങളിൽ പങ്കെടുത്തു. നീന്തലിൽ 5 സംസ്ഥാന റെക്കോർഡുകൾ ചമ്പിൻഷിപ്പിൽ സൃഷ്ടിക്കപ്പെട്ടു. 494 പോയിന്റോടെ തിരുവനന്തപുരം ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 384പോയിന്റോടെ എറണാകുളം ജില്ലാ രണ്ടാം സ്ഥാനം നേടി. പുരുഷ-വനിതാ വാട്ടർ പോളോ കിരീടവും തിരുവനന്തപുരത്തിനായിരുന്നു.


മെയ്‌ 30 ന് ചാമ്പ്യൻഷിപ്പ് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ ഉദ്ഘാടനം ചെയ്യ്തു. ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. ബിനു പുളിക്കകണ്ടം, സംസ്ഥാന അക്വാട്ടിക് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. എസ് മുരളീധരൻ, ജില്ലാ അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി ടി. ജെ ജേക്കബ്, കേരള അക്വാട്ടിക് അസോസിയേഷൻ അസോസിയേറ്റ് ജോയിന്റ് സെക്രട്ടറി ശ്രീകുമാർ കളരിക്കൽ എന്നിവർ പങ്കെടുത്തു. മെയ്‌ 31ന് നടന്ന സമാപന ചടങ്ങിൽ കേരള അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റും സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറലുമായ എസ്. രാജീവ് ട്രോഫികൾ വിതരണം ചെയ്തു.