2036 ഒളിമ്പിക്‌സ്:
ഇന്ത്യയുടെ ഒരുക്കം,
കേരളത്തിൻ്റെ ഭാവി
കായിക കേരളത്തിന് ഊർജം പകർന്ന് ഒളിമ്പിക് ഡേ സെമിനാർ
അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് കേരള ഒളിമ്പിക് അസോസിയേഷനും മലയാള മനോരമ ദിനപത്രവും മനോരമ ന്യൂസ് ചാനലും സംയുക്തമായി സ്‌കൂൾ – കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ സംസ്ഥാന സ്പോർട്‌സ് സെമിനാർ ജൂൺ 20 വെള്ളി രാവിലെ 10.30 മുതൽ ഒരു മണിവരെ തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ നടന്നു. “2036 ഒളിമ്പിക്സ് ഇന്ത്യയുടെ ഒരുക്കം,കേരളത്തിന്റെ ഭാവി” എന്ന വിഷയത്തിൽ നടന്ന സെമിനാർ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ഡയറക്ടർ ഒഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ശ്രീ. പി. വിഷ്ണുരാജ് ഐ.എ.എസ്, തിരുവനന്തപുരം ജില്ലാ കളക്ടർ ശ്രീമതി അനുകുമാരി ഐ.എ.എസ്. അർജുന അവാർഡ് ജേതാവ് പത്മിനി തോമസ് മുൻ ഐ.ജി ശ്രീ.എസ്.ഗോപിനാഥ്. മുൻ വനിതാ ബോക്സിഗ് ലോക ചാമ്പ്യൻ കെ.സി ലേഖ, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് വി സുനിൽകുമാർ. കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്.രാജീവ്, വൈസ് പ്രസിസിഡന്റ് ശ്രീ.എസ്.എൻ രഘുചന്ദ്രൻ നായർ, മനോരമ അസോസിയേറ്റ് എഡിറ്റർ പി.ജെ ജോഷ്വ, മലയാള മനോരമ സ്പോർട്‌സ് എഡിറ്റർ സുനീഷ് തോ മസ്, തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു
ഇന്ത്യൻ അത്ലറ്റിക്സസ് ടീമിൻ്റെ ചീഫ് കോ ച്ചും ദ്രോണാചാര്യ അവാർഡ് ജേതാവുമായ പി.രാധാകൃഷ്‌ണൻ വിഷയാവതരണം നടത്തി. അന്താരാഷ്ട്ര കായിക താരങ്ങളും പരിശീലകരു മായ ഷൈനി വിൽസൺ, കെ.എം ബീനമോൾ, വിൽസൺ ചെറിയാൻ, ഗീതു അന്നജോസ് , കെ.പി തോമസ്, എം. ശ്രീശങ്കർ, മുഹമ്മദ് ബാസിൽ കായികവകുപ്പ് അഡീഷണൽ ഡയറ ക്ടർ ഡോ.സി.എസ് പ്രദീപ് തുടങ്ങിയവർ ചർച്ച കൾക്ക് നേതൃത്വം നൽകി വിവിധ സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമായി പങ്കെടുത്ത വിദ്യാർത്ഥികളോട് കായിക താരങ്ങൾ സംവദിച്ചു. വിവിധ കായിക അസോസിയേഷൻ ഭാരവാഹി കൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.





















































