ഇൻഡോ- ശ്രീലങ്ക വാട്ടർപോളോ : ഇന്ത്യൻ ടീമുകൾക്ക് വിജയം

ശ്രീലങ്കയിൽ മെയ്‌ 7 മുതൽ 11 വരെ നടന്ന 21വയസ്സിന് താഴേ പ്രായമുള്ള പുരുഷന്മാരുടെയും, വനിതകളുടെയും ഇൻഡോ – ശ്രീലങ്ക ഉഭയകക്ഷി വാട്ടർപോളോ മത്സരത്തിൽ പങ്കെടുത്ത പുരുഷ-വനിതാ ടീമുകൾ സീരീസ് വിജയികളായി. ഇരു ടീമുകളും ശ്രീലങ്കൻ ടീമിനെ  മൂന്ന് മത്സരങ്ങളിലും പരാജയപ്പെടുത്തിയാണ് സീരീസ് കരസ്ഥമാക്കിയത്.

പുരുഷ – വനിതാ ഇന്ത്യൻ വാട്ടർപോളോ ടീമുകളിൽ കേരളത്തിൽ നിന്നും   8 കളിക്കാരെ സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തിരഞ്ഞെടുത്തിരുന്നു.

പുരുഷന്മാർ:-1. ഗോകുൽ. എസ്. ജെ, 2. അമ്പാടി. എൻ. എസ്, 3. മുഹമ്മദ്‌ സുഫിയാൻ, 4. മുഹമ്മദ്‌ സ്വാലിഹ് . എസ്. എ

5. കൃഷ്ണ തേജസ്‌. ബി. ബി

വനിതകൾ: 1. സഫ സക്കിർ, 2. വർഷ. എസ്, 3. മധുരിമ. എസ്. എം

പുരുഷ ടീമിനെ അനുഗമിച്ച പരിശീലകരിൽ ഒരാൾ കേരളത്തിൽ നിന്നുള്ള മുൻ ദേശീയ വാട്ടർപോളോ താരം എസ്. വിനായകൻ ആയിരുന്നു.