ജോറായി ജൂഡോ അസോസിയേഷൻ

   2024-25 വർഷത്തിൽ മികച്ച നിലവാരത്തിൽ സംസ്ഥാന തല ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിച്ച കേരള ജൂഡോ  അസോസിയേഷൻ ദേശീയ ചാമ്പ്യൻഷിപ്പുകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. നിരവധി ജൂഡോ താരങ്ങളാണ് ദേശീയ ഗെയിംസിൽ ഉൾപ്പടെ മെഡലുകൾ സ്വന്തമാക്കിയത്. 

   2024 ഡിസംബറിൽ തൃശൂർ  വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ശ്രീധരൻ മേനോൻ മെമ്മോറിയൽ സ്റ്റേറ്റ് സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഏഴ് സ്വർണവും രണ്ട് വെള്ളിയും നാെലുവെങ്കലങ്ങളുമായി തൃശൂർ ഓവറാൾ ചാമ്പ്യന്മാരായി. അഞ്ച് സ്വർണവും നാലുവെള്ളിയും ആറ് വെങ്കലങ്ങളുമായി തിരുവനന്തപുരം രണ്ടാം സ്ഥാനവും മൂന്ന് സ്വർണവും നാലുവെങ്കലങ്ങളുമായി മലപ്പുറം മൂന്നാം സ്ഥാനവും നേടി.

   2025 ജനുവരിയിൽ  കോഴിക്കോട് മുക്കം എം.എ.എം.ഒ കോളേജിൽ നടന്ന രാമഭദ്രൻ മെമ്മോറിയൽ സ്റ്റേറ്റ് കാഡറ്റ് ചാമ്പ്യൻഷിപ്പിലും ഒൻപത് സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലങ്ങളുമടക്കം 19 മെഡലുകളുമായി തൃശൂരാണ്  ജേതാക്കളായത്.  തിരുവനന്തപുരത്തിനാണ് രണ്ടാം സ്ഥാനം. നാലുവീതം സ്വർണവും  വെള്ളിയും മൂന്ന്  വെങ്കലങ്ങളുമാണ് തിരുവനന്തപുരത്തിന്റെ താരങ്ങൾ നേടിയത്. രണ്ട് വീതം സ്വർണവും വെള്ളിയും മൂന്ന് വെങ്കലങ്ങളും നേടിയ ഇടുക്കി മൂന്നാം സ്ഥാനക്കാരായി.

     2025 ഫെബ്രുവരിയിൽ കോഴിക്കോട് നടന്ന ചന്ദ്രബോസ് മെമ്മോറിയൽ സ്റ്റേറ്റ് ജൂനിയർ ചാമ്പ്യൻഷിപ്പിലും തൃശൂർ വെന്നിക്കൊടി പാറിച്ചു. എട്ട് സ്വർണം,നാലുവെള്ളി,ഏഴ് വെങ്കലം എന്നിങ്ങനെയായിരുന്നു തൃശൂരിന്റെ മെഡൽ നില.മൂന്ന് സ്വർണവും ഒരു വെള്ളിയും നാലുവെങ്കലങ്ങളും നേ‌ടിയ ഇടുക്കി രണ്ടാം സ്ഥാനക്കാരായി. രണ്ട് സ്വർണം, നാലുവെള്ളി, ഏഴ് വെങ്കലം നേടിയ എറണാകുളത്തിന് മൂന്നാം സ്ഥാനം ലഭിച്ചു.

                       2024 ഡിസംബറിൽ നടന്ന കെ.കെ ജനാർദ്ദനൻ മെമ്മോറിയൽ സ്റ്റേറ്റ് സീനിയർ ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണവും എട്ട് വെള്ളിയും 12 വെങ്കലങ്ങളുമടക്കം 19 മെഡലുകളുമായാണ് തൃശൂർ ജേതാക്കളായത്. മൂന്ന് സ്വർണവും രണ്ട് വെള്ളിയും  ഒരു വെങ്കലവുമായി കേരള പൊലീസ് ടീം റണ്ണേഴ്സ് അപ്പായി. രണ്ട് സ്വർണവും മൂന്ന് വെള്ളിയും നാലുവെങ്കലവും നേടി ഇടുക്കി മൂന്നാമതായി.

      സ്റ്റേറ്റ് സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പ് 2024 നവംബറിൽ എറണാകുളത്ത് നടന്നു. 120 പോയിന്റുമായി തൃശൂർ ജില്ല  ഓവറാൾ  ചാമ്പ്യന്മാരായി. 98 പോയിന്റുമായി തിരുവനന്തപുരം രണ്ടാമതും  73 പോയിന്റുമായി ഇടുക്കി മൂന്നാമതുമെത്തി.

aiease_1748504452699