
ജൂനിയർ ബാസ്കറ്റ് : തൃശൂരിന് ഇരട്ടക്കിരീടം
മുള്ളൻകൊല്ലിയിലെ സെന്റ് മേരീസ് എച്ച്.എസ്.എസ് സ്റ്റേഡിയത്തിൽ നടന്ന 49-ാമത് സംസ്ഥാന ജൂനിയർ സ്റ്റേറ്റ് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ തൃശൂരിന് ഇരട്ടക്കിരീടം. പെൺകുട്ടികളുടെ തൃശൂർ തിരുവനന്തപുരത്തെ 83 -48 പരാജയപ്പെടുത്തിയപ്പോൾ ആൺകുട്ടികൾ കോട്ടയത്തെ 85 -59 ന് തോൽപ്പിച്ച് ജേതാക്കളായി.
വനിതാ ഫൈനലിൽ തൃശൂർ കളിയുടെ പകുതി സമയത്ത് 40 -27 എന്ന സ്കോറിന് മുന്നിട്ടു നിന്ന ശേഷം ലിയ മരിയ, അധീന, സൂര്യ ഗായത്രിയുടെ കൂട്ടായ പരിശ്രമത്തിൽ തിരുവന്തപുരത്തെ തോൽപ്പിച്ചു. 30 പോയിന്റുമായി ലിയ മരിയയാണ് തൃശൂരിന്റെ ടോപ് സ്കോറർ. പുരുഷ ഫൈനലിൽ തുല്യമായി പോരാടിയ ആദ്യ പകുതിക്ക് (33 -33 ) ശേഷം മൂന്നാം ക്വാർട്ടറിൽ 59-43 ലീഡ് നേടിയ തൃശൂർ വിജയം കരസ്ഥമാക്കി. തൃശൂരിന് വേണ്ടി വിനയ് ശങ്കർ 25 പോയിന്റുമായി ടോപ് സ്കോററായി .കോട്ടയത്തിനു വേണ്ടി അന്താരാഷ്ട്ര താരം ജിൻസ് ജോബി 19 പോയിന്റുകൾ നേടി.
നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി ഇടുക്കി ആൺകുട്ടികളിൽ മൂന്നാം സ്ഥാനം നേടി. പെൺകുട്ടികളിൽ കോഴിക്കോട് കോട്ടയത്തെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി.