നെറ്റ്ബാൾ ഫാസ്റ്റ് 5 : കേരളത്തിന് വെള്ളിയും വെങ്കലവും

ദേശീയ സബ് ജൂനിയർ ഫാസ്റ്റ് 5 നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ആൺകുട്ടികളുടെ ടീം വെള്ളി മെഡലും പെൺകുട്ടികളുടെ ടീം വെങ്കല മെഡലും നേടി. കേരളത്തിന്റെ ആൺകുട്ടികൾ രാജസ്ഥാനെതിരായ ഫൈനൽ മത്സരത്തിൽ ശക്തമായ പോരാട്ടം നടത്തി പരാജയപ്പെട്ട് വെള്ളി സ്വന്തമാക്കി. നേരത്തെ സെമി ഫൈനലിൽ ഡൽഹിയെ 15-10 എന്ന സ്കോറിന് പരാജയപ്പെടുത്തിയിരുന്നു. സെമിഫൈനലിൽ തെലങ്കാനയോട് 10-22 എന്ന സ്കോറിന് പരാജയപ്പെട്ടെങ്കിലും, ലൂസേഴ്സ് ഫൈനലിൽ 9-9 എന്ന സമനിലയ്ക്ക് ശേഷം പെൺകുട്ടികൾ രാജസ്ഥാനുമായി മൂന്നാം സ്ഥാനം പങ്കിട്ടു. ഇരു ടീമുകളെയും പരിശീലകരെയും മാനേജർമാരെയും എസ്. നജുമുദീൻ അഭിനന്ദിച്ചു.