സീനിയർ റഗ്ബി : മലപ്പുറവും തൃശൂരും ജേതാക്കൾ

 

നീലേശ്വരത്തു വച്ച് നടന്ന സംസ്ഥാന സീനിയർ പുരുഷ വനിതാ റഗ്ബി ചാമ്പ്യൻഷിപ്പിൽ മലപ്പുറവും തൃശൂരും ജേതാക്കൾ. പുരുഷവിഭാഗത്തിൽ മലപ്പുറം കിരീടം ഉയർത്തിയപ്പോൾ, കോഴിക്കോടും തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ തൃശൂരിന് പിന്നിലായി തിരുവനന്തപുരം രണ്ടാമതും മലപ്പുറം മൂന്നാമതും എത്തി.