തൃശൂർ സംസ്ഥാന ഹോക്കി ചാമ്പ്യൻമാർ

ഫൈനലിൽ കൊല്ലത്തെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് തൃശ്ശൂർ ജില്ല 10-ാമത് കേരള ഹോക്കി സീനിയർ പുരുഷ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജേതാക്കൾ ആയി . ലൂസേഴ്‌സ് ഫൈനലിൽ എറണാകുളത്തെ 5-1 ന് കീഴടക്കി പാലക്കാട് ഹോക്കി ടീം പ്രശംസനീയമായ മൂന്നാം സ്ഥാനം നേടി. നേരത്തെ നടന്ന സെമി ഫൈനലിൽ തൃശൂർ എറണാകുളത്തെ 4-2ന് പരാജയപ്പെടുത്തിയപ്പോൾ, കൊല്ലം പാലക്കാടിനെ 1-0ന് പരാജയപ്പെടുത്തി. മികച്ച ഫോർവേഡ് ആയി തൃശൂരിൽ നിന്നുള്ള അബ്ബാസ് അലി തിരഞ്ഞെടുക്കപ്പെട്ടു . കൊല്ലത്തുനിന്നുള്ള ആഷിക് ജോയിക്ക് മികച്ച മിഡ്ഫീൽഡർക്കുള്ള അവാർഡ് ലഭിച്ചപ്പോൾ, ഏറ്റവും നല്ല ഗോൾകീപ്പർക്കുള്ള അവാർഡ് മികച്ച സേവുകളും പ്രതിരോധ വൈദഗ്ധ്യവും പ്രകടമാക്കിയ പാലക്കാടിന്റെ അരുൺ എൻ.എസ്. സ്വന്തമാക്കി, പാലക്കാട്ടുനിന്നുള്ള ഫർഹാൻ പി.എ.യെ പ്രോമിസിംഗ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടു