വാട്ടർപോളോ : ദേശീയ ക്യാമ്പിൽ 14 മലയാളികൾ
ഒക്ടോബറിൽ അഹമ്മദാബാദിൽ നടക്കുന്ന 11-മത് ഏഷ്യൻ നീന്തൽ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ പുരുഷ – വനിതാ വാട്ടർപോളോ ടീമിന്റെ പ്രാഥമിക പരിശീലന ക്യാമ്പിലേക്ക് കേരളത്തിൽ നിന്ന് ഏഴുവീതം പുരുഷ -വനിതാ താരങ്ങളെ സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തിരഞ്ഞെടുത്തു.അപ്പു. എൻ. എസ് ,അനീഷ് ബാബു , അമൽ കുമാർ, ജിത്തു എസ്. പി , പ്രവീൺ , രോഹിത്. ബി. എസ് , അനന്തു. ജി. എസ് , ദേവി സന്തോഷ് ,കൃപ ആർ. ആർ ,സുരഭി. വി. എസ് , അഞ്ജലി കൃഷ്ണ, വർഷ. എസ് , സാഫാ സക്കിർ .മധുരിമ. എസ്.എം എന്നിവർക്കാണ് ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചത്.
മലയാളിയായ വിനോദ്. പി. എസ്. പരിശീലക സംഘത്തിലുണ്ട്.