സെർബിയയിൽ നടന്ന ഫിഡെ വേൾഡ് സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം ദിവി ബിജേഷ് റണ്ണർ അപ്പായി. ടൈബ്രേക്കറിലാണ് ദിവിക്ക് കിരീടം നഷ്ടമായത്. ഈ വർഷമാദ്യം ഫിഡെയുടെ വനിതാ കാൻഡിഡേറ്റ്സ് മാസ്റ്റർ പദവിയിലെത്തിയ താരമാണ് തിരുവനന്തപുരം സ്വദേശിയായ ദിവി.കഴിഞ്ഞ ഡിസംബറിൽ തായ്ലാൻഡിൽ നടന്ന ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ സ്റ്റാൻഡേഡ് ഫോർമാറ്റിലും ബ്ളിറ്റ്സിലും ചാമ്പ്യനായിരുന്നു.
കഴക്കൂട്ടം അലൻഫെഡ്മാൻ സ്കൂളിലെ വിദ്യാർത്ഥിനിയായ ദിവി ബിജേഷ് -പ്രഭ ദമ്പതികളുടെ മകളാണ്. സഹോദരൻ ദേവ്‌നാഥും ദേശീയ ചെസ് താരമാണ്.