സ്റ്റേറ്റ് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പ്
ജിംനാസ്റ്റിക്സ് അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ അറുപതാമത് കേരള സ്റ്റേറ്റ് ആർട്ടിസ്റ്റിക് മെൻ ആൻഡ് വുമൺ ജിംനാസ്റ്റിക്സ് സംസ്ഥാന ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം വട്ടിയൂർക്കാവ് ഡി.ജെ സ്പോർട്സ് ക്ലബ്ബിൽ നടന്നു . വിവിധ ജില്ലകളിൽ നിന്നും എത്തിയ കായിക താരങ്ങളെ ജനറൽ സെക്രട്ടറി ജിത്തു വി.എസ് സ്വാഗതം ചെയ്തു . ട്രഷറർ അശോകൻ.കെ, വൈസ് പ്രസിഡന്റ് ഡി ജയകുമാർ, ജോയിന്റ് സെക്രട്ടറി ഡോ. പ്രവീൺ കുമാർ ടി കെ (കോമ്പറ്റിഷൻ ഡയറക്ടർ), ജിംനാസ്റ്റിക്സ് അസോസിയേഷൻ കേരളയുടെ സീനിയർ അംഗങ്ങളായ രാജേന്ദ്രൻ, ലോറൻസ്, സതീശൻ എന്നിവരും പങ്കെടുത്തു. മത്സരത്തിൽ ട്രിവാൻഡ്രം ടീം ചാമ്പ്യൻമാർ ആയി, പൂനയിൽ വെച്ച് നടക്കുന്ന നാഷണൽ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിനെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഒബ്സർവർ അനിൽ എ.ജോൺസണിന്റെ സാന്നിധ്യത്തിൽ തിരഞ്ഞെടുത്തു.