സൗത്ത് സോൺ ഇന്റർ യൂണിവേഴ്‌സിറ്റി ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാലയെ പരാജയപ്പെടുത്തി എംജി സർവകലാശാല ചാമ്പ്യന്മാരായി. ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ ഇരുടീമുകളും രണ്ടു വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ തുല്യരായിരുന്നു. ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന അവസാന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ആതിഥേയരായ കാലിക്കറ്റിനെ എം.ജി പരാജയപ്പെടുത്തിയത്.