
കിഡ്‌സ് ബാസ്‌ക്കറ്റ് ബാൾ : കോഴിക്കോട്, ആലപ്പുഴ ചാമ്പ്യൻസ്
മൂന്നാമത് സംസ്ഥാന കിഡ്സ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ ഫൈനലിൽ കോട്ടയത്തെ (56-23) തോൽപ്പിച്ചാണ് കോഴിക്കോട് കിരീടം ചൂടിയത്. 22 പോയിന്റുമായി കോഴിക്കോടിന്റെ ഹരിനന്ദ് ടോപ് സ്‌കോററായി.
പെൺകുട്ടികളുടെ ഫൈനലിൽ അലപ്പുഴ എറണാകുളത്തെ 39-31 ന് പരാജയപ്പെടുത്തി. ആലപ്പുഴക്ക് വേണ്ടി 15 പോയിന്റുമായി കീർത്തന പ്രസാദും 13 പോയിന്റുമായി അന്ന എൽസ ജോർജ്ജും വിജയത്തിന് പ്രധാന പങ്കുവഹിച്ചു.
പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും വെങ്കലം നേടി.







