ഫിറ്റ് ഇന്ത്യ സൈക്ലിംഗ്
തിരുവനന്തപുരം സായ് ആർ.സി എൽ.എൻ.സി.പി.ഇ, തിരുവനന്തപുരം സെന്ററിൽ ഫിറ്റ് ഇന്ത്യ സൈക്ലിംഗ് ട്യൂസ്ഡേ പരിപാടി സംഘടിപ്പിച്ചു. പരിപാടി ഒളിമ്പിക് വെള്ളി മെഡൽ ജേതാവും നിലവിലെ ഇന്ത്യൻ സൈക്ലിംഗ് ടീം പരിശീലകനുമായ കെവിൻ സിറോ, മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ സംയുക്തമായി ഫ്ലാഗ് ഓഫ് ചെയ്തു.
മുൻ ഡി.ജി.പി ഋഷി രാജ് സിംഗ് മുഖ്യാതിഥിയായി. എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ & റീജണൽ ഹെഡ് ഡോ. ജി കിഷോർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സായ് ആർ.സി എൽ.എൻ.സി.പി.ഇയുടെ നേതൃത്വത്തിൽ കേരള ഒളിമ്പിക് അസോസിയേഷൻ, കേരള സ്പോർട്സ് യുവജനകാര്യലയം, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, കേരള സൈക്ലിംഗ് അസോസിയേഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കാര്യവട്ടം എൽ.എൻ.സി.പി.ഇ ക്യാമ്പസിൽ നിന്ന് ആരംഭിച്ച് അഞ്ച് കിലോമീറ്ററാണ് ഫിറ്റ് ഇന്ത്യ സൈക്ലിംഗ് സംഘടിപ്പിച്ചത്. ഡോ. വി വേണു ,ഋഷി രാജ് സിംഗ് ,ഡോ. ജി കിഷോർ എന്നിവരും കുട്ടികൾക്കൊപ്പം റാലിയിൽ പങ്കെടുത്തു. പെഡൽ ഫോർ ഫിറ്റ്നെസ് ആൻഡ് പോല്യൂഷൻ ഫ്രീ ഫ്യൂച്ചർ എന്ന ആശയം ഉൾക്കൊണ്ടാണ് ഇന്ത്യയിൽ ഉടനീളം ഇത്തവണത്തെ പരിപാടിസംഘടിപ്പിച്ചത്



























