ഇന്റർ യൂണി. ബാസ്‌കറ്റ്‌ ബാൾ: എം.ജി വനിതാ ചാമ്പ്യൻസ്

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽനടന്ന ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി 3×3 ബാസ്‌കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ വിഭാഗത്തിൽ എം.ജി സർവകലാശാല ചാമ്പ്യന്മാരായി. ഫൈനലിൽ ചെന്നൈ എസ്.ആർ.എം സർവകലാശാലയെ 21-4 ന് തോല്‍പ്പിച്ചു. മദ്രാസ് സർവകലാശാലയെ 21-8 ന് പരാജയപ്പെടുത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനം നേടി. എം.ജിയുടെ അക്ഷയ ഫിലിപ്പ് മികച്ച വനിതാ താരമായി.
പുരുഷ വിഭാഗത്തിൽ ബാംഗ്ലൂർ ജെയിന്‍ യൂണിവേഴ്‌സിറ്റി രാജസ്ഥാൻ കോട്ട സർവകലാശാലയെ പരാജയപ്പെടുത്തി കിരീടം നേടി. എസ്.ആർ.എമ്മിനാണ് മൂന്നാം സ്ഥാനം. ജർമ്മനിയിൽ നടക്കുന്ന വേൾഡ് 3×3 യൂണിവേഴ്‌സിറ്റി ഗെയിംസിൽ ഇന്ത്യൻ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിക്കാൻ എം.ജിയും ജെയിനും യോഗ്യത നേടി.