ജയ്‌പൂരിൽ നടന്ന 34-ാമത് സീനിയർ നാഷണൽ വുഷു ചാമ്പ്യൻഷിപ്പിൽ കേരളം 20 മെഡലുകൾ നേടി. സാന്റയും ടൗലുവും ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ 35 മത്സരാർഥികൾ കേരളത്തെ പ്രതിനിധാനം ചെയ്തു. 2 സ്വർണം, 15 വെള്ളി, 3 വെങ്കലം എന്നിങ്ങനെ 20 മെഡലുകൾ നേടി ടൗലു വിഭാഗത്തിൽ കേരളം ശ്രദ്ധേയ വിജയം കൈവരിച്ചു.
ബിലാസ്പുരിൽ നടന്ന എട്ടാമത് ഫെഡറേഷൻ കപ്പ് വുഷു ചാമ്പ്യൻഷിപ്പിൽ കേരളം മൂന്ന് വെള്ളി മെഡലുകളും ഒരു വെങ്കല മെഡലും നേടി . വനിതാ തൗലു ഡുലിയൻ ഇനത്തിൽ ആയിഷ തമന്നയും മെഹ്ന.കെയും വെള്ളി മെഡലുകൾ നേടിയപ്പോൾ ,വനിതാ തൗലുലു സിംഗിൾ ബാഗുവാഴാങ് ഇനത്തിൽ മെഹ്ന.കെ വെള്ളി മെഡൽ കരസ്ഥമാക്കി . സീനിയർ പുരുഷ സാൻഡ 70 കിലോഗ്രാം വിഭാഗത്തിൽ അഷ്ഫക്ക്. പി വെങ്കല മെഡൽ നേടി.
കോഴിക്കോട് വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന 24-ാമത് സംസ്ഥാന സബ് ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. സാന്ത, തൗലൂ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. 319 പോയിന്റ് നേടിയാണ് കോഴിക്കോട് ഓവറോള്‍ കിരീടം സ്വന്തമാക്കിയത്. 119 പോയിന്റുമായി മലപ്പുറം രണ്ടാമതും 88 പോയിന്റുമായി തിരുവനന്തപുരം മൂന്നാമതുമെത്തി. സാന്താ വിഭാഗത്തില്‍ 96 പോയിന്റ് നേടി കോഴിക്കോട് ചാമ്പ്യന്മാരായി , തൗലൂ വിഭാഗത്തില്‍ 223 പോയിന്റ് നേടിയാണ് കോഴിക്കോട് ജില്ല ചാമ്പ്യന്മാരായത്.